ഹരിയുടെ അവധിക്കാലം - 4
ഈ കഥ ഹരിയുടെ അവധിക്കാലം എന്ന സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ഹരിയുടെ അവധിക്കാലം ___________________________________________________ പുറത്ത് മഴ തകർത്തു പെയ്തു കൊണ്ടിരിക്കുന്നു. ഓരോ സെക്കന്റ കഴിയുന്തോറും എന്റെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു. എനിക്ക് തൊണ്ടയിൽ നിന്നും ആഹാരം ഇറങ്ങാത്തത് പോലെ തോന്നി. ഞാൻ ഒരു രീതിയിൽ ആഹാരം കഴിച്ച് തീർത്തു. എഴുന്നേറ്റ് പോയി കൈ കഴുകി ഞാൻ വീണ്ടും സോഫയിൽ വന്നിരുന്നു. ചോറ് മതിയായിരുന്നോ മോനെ” അമ്മു എന്നോട് ചോദിച്ചു. ഞാൻ: മതി അമ്മു... ഞാൻ രാത്രിയിൽ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കു. അമ്മു: അപ്പോൾ രാത്രിയിൽ വിശന്നാലൊ. ഞാൻ: ആർക്ക് എനിക്കോ.... നല്ല കാര്യമായി. ഞാൻ കട്ടിൽ കണ്ടാൽ അപ്പോ ഉറങ്ങും. അമ്മു: നീ പോയി കിടന്നു കളയല്ലേ. എന്നെ കൊണ്ട് പോയി മുറിയിൽ കിടത്തിയിട്ടേ കിടക്കാവു. ഞാൻ: മ് ശരി അമ്മു. അമ്മു: ശരണ്യേ വായ കഴുകാൻ വെള്ളമെടുത്തോളു. മാമി ഞങ്ങൾ മൂന്നു പേരും കഴിച്ച പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് പോയി. ശേഷം ഒരു പാത്രത്തിൽ അമ്മുവിന് വായ കഴുകാനുള്ള വെള്ളവുമായി വന്നു. അമ്മുവിനെ കൊണ്ട് വായ കഴുകിച്ച ശേഷം അമ്